വിവാഹനിശ്ചയം ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്നി​രു​ന്നുവെ​ങ്കി​ലും..! സീ​രി​യ​ൽ താ​ര​ങ്ങ​ളാ​യ മൃ​ദു​ല വി​ജ​യ്‌യും യു​വ കൃ​ഷ്ണ​യും വി​വാ​ഹി​ത​രാ​യി

മി​നി​സ്‌​ക്രീ​ൻ താ​ര​ങ്ങ​ളാ​യ മൃ​ദു​ല വി​ജ​യ്‌യും ​യു​വ കൃ​ഷ്ണ​യും വി​വാ​ഹി​ത​രാ​യി. തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വിവാഹനിശ്ചയം ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്നി​രു​ന്നുവെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം വി​വാ​ഹം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

2015 ൽ ​ഏ​ഷ്യാ​നെ​റ്റ്‌ സം​പ്രേ​ഷ​ണം ചെ​യ്ത “ക​ല്യാ​ണ സൗ​ഗ​ന്ധി​കം’​ സീ​രി​യ​ലി​ലൂ​ടെയാ​ണ് മൃ​ദു​ല യു​ടെ മി​നി​സ്‌​ക്രീ​നി​ലെ അരങ്ങേറ്റം.

ഇ​തേ ചാ​ന​ലി​ലെ “ഭാ​ര്യ’ പ​ര​മ്പ​ര​യി​ലൂ​ടെയാ​ണ് ടി​വി പ്രേ​ക്ഷ​ക​രി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. മി​ക​ച്ച ന​ർ​ത്ത​കി​യും സ്റ്റേ​ജ് ഷോ ​പെ​ർ​ഫോ​ർ​മ​ർ കൂ​ടി​യാ​ണ്. മ​ല​യാ​ളം ത​മി​ഴ് സി​നി​മക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ന​ട​നും മോ​ഡ​ലുമാ​ണ് യു​വ ​കൃ​ഷ്ണ. മ​ഴ​വി​ൽ മ​നോ​ര​മ സം​പ്രേ​ക്ഷ​ണം ചെ​യ്ത “മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​വ് ‘ പ​ര​മ്പ​രയി​ലൂ​ടെയാ​ണ് ന​ല്ലൊ​രു മെന്‍റ​ർ കൂ​ടി​യാ​യ യു​വ കൃ​ഷ്ണ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

പ്രേം​ ടി. നാ​ഥ്

Related posts

Leave a Comment