വിവാഹത്തിന് വധുവായാലും വരനായാലും മേക്കപ്പ് ഇടാറുണ്ട്. സ്വർണവും മറ്റും കൊണ്ട് ശരീരമാകെ അലങ്കരിക്കാറുമുണ്ട്.
എന്നാൽ വിവാഹത്തിന് തന്റെ ഇഷ്ടപ്പെട്ട വിഭവമായ പാനിപൂരി കൊണ്ട് കിരീടവും മാലയുമൊക്കെ ധരിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
മേക്കപ്പ് ആർട്ടിസ്റ്റ് ആർതി ബാലാജിയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
പാനിപൂരിയോടുള്ള ഇഷ്ടമാണ് അക്ഷയയെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. വരനോടും ബന്ധുക്കളോടും ഇക്കാര്യം പറഞ്ഞപ്പോൾ അവരും സമ്മതിച്ചു.
വസ്ത്രത്തിലോ ചർമ്മത്തിലോ ഒരു പാടുപോലും വീഴ്ത്താതെ മേക്കപ്പ് ആർട്ടിസ്റ്റ് അക്ഷയയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു.
‘എന്റെ സുന്ദരിയായ വധു അക്ഷയയ്ക്കും വരൻ അഭിഷേകിനും അഭിനന്ദനങ്ങൾ. ഈ മേക്കപ്പ് പുലർച്ചെ 3 മണിക്ക് ചെയ്തു, ഈ വീഡിയോ വൈകുന്നേരം 3 മണിക്കാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇത്തരം കളികൾ തീർച്ചയായും ഇന്ത്യൻ വിവാഹ ആഘോഷങ്ങളുടെ പരമ്പരാഗതവും അനിവാര്യവുമായ ഭാഗമാണ്!’ – മേക്കപ്പ് ആർട്ടിസ്റ്റായ ആർതി കുറിച്ചു. ഇതുവരെ ഇൻസ്റ്റാഗ്രാമിൽ 4.7 മില്യണിലധികം പേർ വീഡിയോ കണ്ടു.