ചികിത്സ സഹായത്തിന്‍റെ പേരിൽ തട്ടിപ്പ്; വെറുതെ  വന്നുകൊണ്ടേയിരിക്കുന്ന പണത്തിന് ചിലവുണ്ടാകാൻ ആഡംബര ജീവിതം; സഹായത്തിന്‍റെ പേരിൽ ലക്ഷങ്ങൾ തട്ടിയത് അ​മ്മ​യും മ​ക​ളും

 

കൊ​​​​ച്ചി: രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​യാ​​​​യ മൂ​​​​ന്ന​​​​ര വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ പേ​​​രി​​​ൽ ആ​​​​ള്‍​മാ​​​​റാ​​​​ട്ട​​​ത്തി​​​ലൂ​​​ടെ ല​​​​ക്ഷ​​​​ങ്ങ​​​​ള്‍ ത​​​​ട്ടി​​​​യ അ​​​​മ്മ​​​​യും മ​​​​ക​​​​ളും അ​​​റ​​​സ്റ്റി​​​ൽ.

എ​​​​രൂ​​​​ര്‍ ഷ്വാ​​​​സ് മി​​​​സ്റ്റി​​​​ക് ഹെ​​​​യ്റ്റ് ഫ്ളാ​​​​റ്റി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന പാ​​​​ലാ ഓ​​​​ലി​​​​ക്ക​​​​ല്‍ മ​​​​റി​​​​യാ​​​​മ്മ സെ​​​​ബാ​​​​സ്റ്റ്യ​​​ന്‍ (59), മ​​​​ക​​​​ള്‍ അ​​​​നി​​​​ത ടി.​ ​​​ജോ​​​​സ​​​​ഫ് (29) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ പോ​​​​ലീ​​​​സ് ത​​​​ട്ടി​​​​പ്പു കേ​​​സി​​​ൽ അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​​ത്. കു​​​ഞ്ഞി​​​ന്‍റെ ചി​​​​കി​​​​ത്സാ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ശേ​​​​ഖ​​​​രി​​​​ച്ച് സാ​​​​മൂ​​​​ഹ്യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​യാ​​​ണ് ഇ​​​​വ​​​​ര്‍ പ​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്.

കൊ​​​​ച്ചി അ​​​​മൃ​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​സ​​​​യി​​​​ലു​​​​ള്ള പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍ രാ​​​​യ​​​​മം​​​​ഗ​​​​ലം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മ​​​​ന്‍​മ​​​​ഥ​​​​ന്‍ പ്ര​​​​വീ​​​​ണ്‍ എ​​​​ന്ന​​​​യാ​​​​ളു​​​​ടെ മ​​​​ക​​​​ളു​​​​ടെ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ചാ​​​​രി​​​​റ്റി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ ഫ​​​​റൂ​​​​ക്ക് ചെ​​​​റു​​​​പ്പു​​​​ള​​​​ശേ​​​​രി മു​​​​ഖാ​​​​ന്തി​​​​രം സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​ഹാ​​​​യം അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ച് പോ​​​​സ്റ്റി​​​​ട്ടി​​​​രു​​​​ന്നു.​

കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​റും ഇ​​​തി​​​ൽ ചേ​​​ർ​​​ത്തി​​​രു​​​ന്നു.ഈ ​​​പോ​​​സ്റ്റി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം വേ​​​റെ അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ ചേ​​​ർ​​​ത്ത പ്ര​​​തി​​​ക​​​ൾ വ്യാ​​​ജ​​​പ്പേ​​​രു​​​ക​​​ളി​​​ലു​​​ള്ള ഫേ​​​​സ് ബു​​​​ക്ക് പേ​​​ജു​​​ക​​​ളി​​​ൽ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു പോ​​​സ്റ്റ് ചെ​​​യ്താ​​​ണ് പ​​​ണം ത​​​ട്ടി​​​യ​​​ത്.

പ്ര​​​​വീ​​​​ണി​​​​നെ പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ഡോ​​​​ക്ട​​​​റാ​​​ണ് മ​​​​ക​​​​ളു​​​​ടെ ഫോ​​​​ട്ടോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ത​​​​ട്ടി​​​​പ്പു​​​​ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യു​​​​ള്ള വി​​​​വ​​​​രം ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​ൽ അ​​​​മ്മ​​​​യും മ​​​​ക​​​​ളും കു​​​​ടു​​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.​

ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ ഇ​​​​വ​​​​ര്‍ അ​​​​ക്കൗ​​​​ണ്ടി​​​​ല്‍ നി​​​​ന്നു പി​​​​ന്‍​വ​​​​ലി​​​​ച്ചി​​​രു​​​ന്നു. ആ​​​​ഡം​​​​ബ​​​​ര ജീ​​​​വി​​​​ത​​​മാ​​​ണു പ്ര​​​തി​​​ക​​​ൾ ന​​​​യി​​​​ച്ചു​​​​വ​​​​ന്നി​​​രു​​​ന്ന​​​തെ​​​ന്നു ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ സി​​​​ഐ വി​​​​പി​​​​ന്‍​കു​​​​മാ​​​​ര്‍ പ​​​റ​​​ഞ്ഞു. പ്ര​​​​തി​​​​ക​​​​ളെ കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി.

പാ​ലാ​യി​ലും ഇവർ ത​ട്ടി​പ്പുകേ​സ് പ്ര​തി​ക​ൾ

പാ​​​​ലാ: പെ​​​​രു​​​​ന്പാ​​​​വൂ​​​​രി​​​​ലെ മൂ​​​​ന്ന​​​​ര വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ ചി​​​​കി​​​​ത്സാ സ​​​​ഹാ​​​​യ ഫ​​​​ണ്ട ് ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ൽ ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ർ പോ​​​​ലി​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യ മ​​​​റി​​​​യാ​​​​മ്മ​​​​യും കു​​​​ടും​​​​ബ​​​​വും പാ​​​​ലാ​​​​യി​​​​ലും ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ.

പാ​​​​ലാ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് ല​​​​ക്ഷ​​​​ങ്ങ​​​​ൾ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​​ണ് പെ​​​​രു​​​​ന്പാ​​​​വൂ​​​​രി​​​​ലെ ചി​​​​ക​​​​ത്സാ​​​​സ​​​​ഹാ​​​​യ ത​​​​ട്ടി​​​​പ്പു കേ​​​​സി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യ പാ​​​​ലാ മൂ​​​​ന്നാ​​​​നി ഓ​​​​ലി​​​​ക്ക​​​​ൽ മ​​​​റി​​​​യാ​​​​മ്മ​​​​യും കു​​​​ടും​​​​ബ​​​​വും.

പാ​​​​ലാ​​​​യി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ൽ കാ​​​​ഷ്യ​​​​റാ​​​​യി​​​​രി​​​​ക്കേ 2018ൽ ​​​​ബാ​​​​ങ്ക് ചെ​​​​സ്റ്റി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ച്ച തു​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് ല​​​​ക്ഷ​​​​ങ്ങ​​​​ൾ ത​​​​ട്ടി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​ണ് മ​​​​റി​​​​യാ​​​​മ്മ.

ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത പ​​​​ണം വെ​​​​ളു​​​​പ്പി​​​​ച്ച കേ​​​​സി​​​​ലും 2000ത്തിന്‍റെ ക​​​​ള്ള​​​​നോ​​​​ട്ട് നി​​​​ർ​​​​മാ​​​​ണ കേ​​​​സി​​​​ലും പ്ര​​​​തി​​​​യാ​​​​ണ് മ​​​​ക​​​​ൻ അ​​​​രു​​​​ണ്‍. ഈ ​​​​കേ​​​​സി​​​​ൽ​​​​പ്പെ​​​​ട്ട് പി​​​​ടി​​​​യി​​​​ലാ​​​​യ ശേ​​​​ഷം ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ കു​​​​ടും​​​​ബം എ​​​​റ​​​​ണാ​​​​കു​​​​ള​​ത്തക്ക് ചേ​​​​ക്കേ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​രു​​​​ണ്‍ പാ​​​​ലാ ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് ശാ​​​​ഖ​​​​യു​​​​ടെ സി​​​​ഡി​​​​എ​​​​മ്മി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ച്ച തു​​​​ക​​​​യി​​​​ൽ ക​​​​ള്ള​​​​നോ​​​​ട്ടു​​​​ക​​​​ൾ ക​​​​ണ്ടെത്തി​​​​യ​​​​തോ​​​​ടെ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് അ​​​​രു​​​​ണും അ​​​​മ്മ മ​​​​റി​​​​യാ​​​​മ്മ​​​​യും പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് മ​​​​റി​​​​യാ​​​​മ്മ​​​​യെ ബാ​​​​ങ്ക് ജോ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്ന് പി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​രു​​​​ന്നു.

Related posts

Leave a Comment