ജൂലൈ 15 മുതൽ നിരോധനം പിൻവലിക്കുമെന്ന്‌ പ്രതീക്ഷ! ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിമാനകന്പനികൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ദുബായ്: ഇന്ത്യയിൽനിന്നും ദുബായിലേക്കുള്ള വിമാന സർവീസിന് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ താത്കാലിക വിലക്ക് തുടരുന്നതിനിടയിലും ഇന്ത്യയിൽനിന്നുള്ള ചില വിമാനകന്പനികൾ സീറ്റ് ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകൾ.

ജൂലൈ 15 മുതൽ നിരോധനം പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് വിമാനകന്പനികൾ.

വിവിധ വിമാനകമ്പനികളുടെ വെബ്‌സൈറ്റ് പ്രകാരം നിരവധി ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള ഫ്ലൈറ്റ് ബുക്കിംഗ് ജൂലൈ 15 മുതൽ ആരംഭിച്ചതായാണ് വിവരം.

എമിറേറ്റുകളിലെ ഇക്കോണമി ക്ലാസ് ടിക്കറ്റുകൾ മുഴുവനും വിറ്റുപോയി. ജൂലൈ 16 ലെ എമിറേറ്റ്സ് ബിസിനസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ ടിക്കറ്റ് നിരക്ക് യഥാക്രമം 7,500 ദിർഹവും (148,900 രൂപ), 8,147 ദിർഹ (165,353 രൂപ). വുമാണ്. ഫ്ലൈ ദുബായിയുടെ ടിക്കറ്റ് ബുക്കിംഗ് ജൂലൈ 27 ന് ആരംഭിക്കും. എയർലൈനിലെ ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക് 1,645 ദിർഹം (33,892 രൂപ). ആണ്.

വിസ്താര എയർലൈൻസിന്‍റെ വെബ്‌സൈറ്റിൽ മുംബൈ-ദുബായ് ടിക്കറ്റ് വില 895 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്, ജൂലൈ 15, 16 തീയതികളിൽ കുറച്ച് സീറ്റുകൾ മാത്രമേ ലഭ്യമാകൂ. ഇൻഡിഗോ എയർലൈൻസും വെബ്‌സൈറ്റിൽ ബുക്കിംഗ് തുറന്നിട്ടുണ്ട്. ജൂലൈ 16 ന് ആരംഭിക്കുന്ന നേരിട്ടുള്ള ഫ്ലൈറ്റിന് 1100 ദിർഹവും കണക്ടിംഗ് ഫ്ലൈറ്റിന് 850 ദർഹവുമാണ് നിരക്ക്.

ബജറ്റ് ഇന്ത്യൻ കാരിയറായ സ്‌പൈസ് ജെറ്റും അവരുടെ വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജൂലൈ 16 ന് ആരംഭിക്കുന്ന കോഴിക്കോട് -ദുബായ് സർവീസിന് ടിക്കറ്റ് നിരക്ക് 1,960 ദിർഹമാണ്. ജൂലൈ 17 ന് സർവീസ് നടത്തുന്ന മംഗലാപുരം – ദുബായ് വിമാനത്തിന്‍റെ നിരക്ക് 2,092 ദിർഹമാണ്.

ഇന്ത്യയിൽ കോവിഡ് ഡെൽറ്റ വേരിയന്‍റ് റിപ്പോർട്ട് ചെയ്തതിനെതുടർന്നാണ് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി ഏപ്രിൽ 24 മുതൽ താത്കാലിക നിരോധനം ഏർപ്പെടുത്തിയത്.അതിനുശേഷം, നിരവധി കാരണങ്ങളാൽ നിരോധനം തുടർന്നുപോകുകയുമായിരുന്നു.

Related posts

Leave a Comment