തിരുവനന്തപുരം: കോപ്പ അമേരിക്ക കിരീടം നേടിയ അര്‍ജന്റീനയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കോപ്പയിൽ ജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്.
ഫുട്ബോള്‍ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്
തിരൂർ: അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്. മലപ്പുറം തിരൂര്‍ താനാളൂരിലാണ് സംഭവം.
കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകർ തെരുവിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ആഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്.