തീ​​വ്ര​​ ഹി​​ന്ദു​​ത്വ നി​​ല​​പാ​​ട് പാ​​ര്‍ട്ടി​​ക്ക് ദോ​​ഷം ചെ​​യ്യു​​മെ​​ന്ന് ഒ​​രു വി​​ഭാ​​ഗം! സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം; പറയുന്നത് ഇങ്ങനെയൊക്കെ…

കോ​​ഴി​​ക്കോ​​ട്: തെ​​ര​​ഞ്ഞെ​​ടു​​പ്പു തോ​​ല്‍വി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നേ​​തൃ​​ത​​ല​​ത്തി​​ലു​​ള്ള വി​​ശ​​ദ​​മാ​​യ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ള്‍ ക​​ഴി​​ഞ്ഞ​​തോ​​ടെ പാ​​ര്‍ട്ടി​​യു​​ടെ തു​​ട​​ര്‍ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ എ​​ന്തു നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​ശ​​യ​​കു​​ഴ​​പ്പ​​ത്തി​​ല്‍ ബി​​ജെ​​പി.

തീ​​വ്ര​​ ഹി​​ന്ദു​​ത്വ നി​​ല​​പാ​​ട് പാ​​ര്‍ട്ടി​​ക്ക് ദോ​​ഷം ചെ​​യ്യു​​മെ​​ന്ന് ഒ​​രു വി​​ഭാ​​ഗം വി​​മ​​ര്‍ശി​​ക്കു​​മ്പോ​​ള്‍ നി​​ല​​വി​​ലെ രീ​​തി​​യി​​ല്‍ ത​​ന്നെ മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​ണ് ഔ​​ദ്യോ​​ഗി​​ക വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഗ്ര​​ഹം.

ഹി​​ന്ദു​​ത്വ നി​​ല​​പാ​​ട് പാ​​ര്‍ട്ടി​​ക്ക് ദോ​​ഷം ചെ​​യ്യു​​ന്ന​​താ​​യും ഇ​​ത് മ​​റ്റു വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കി​​ട​​യി​​ലെ സ്വീ​​കാ​​ര്യ​​ത ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​യും സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളി​​ല്‍ ന​​ല്ലൊ​​രു വി​​ഭാ​​ഗം വാ​​ദി​​ക്കു​​ന്നു. ഈ ​​വി​​ഷ​​യം പാ​​ര്‍ട്ടി​​ക്കു​​ള്ളി​​ല്‍ കൂ​​ടു​​ത​​ല്‍ ച​​ര്‍ച്ച​​യ്ക്ക് വ​​ഴി​​യൊ​​രു​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ശ​​ബ​​രി​​മ​​ല ഉ​​ള്‍പ്പെ​​ടെ ഉ​​യ​​ര്‍ത്തി തീ​​വ്ര​​നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ പ​​ദ​​വി​​യി​​ല്‍ എ​​ത്തി​​യ കെ.​​സു​​രേ​​ന്ദ്ര​​നും അ​​ദ്ദേ​​ഹ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​രും മൃ​​ദു​​ഹി​​ന്ദു​​ത്വ വാ​​ദ​​ത്തോ​​ട് യോ​​ജി​​ക്കു​​ന്നി​​ല്ല.

ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കി​​ട​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ച്ചെ​​ന്ന് പ്ര​​വ​​ര്‍ത്തി​​ച്ചാ​​ല്‍ മാ​​ത്ര​​മേ കൂ​​ടു​​ത​​ല്‍ സ്വാ​​ധീ​​നം നേ​​ടി പാ​​ര്‍ട്ടി​​ക്ക് വ​​ള​​രാ​​ന്‍ ക​​ഴി​​യൂ​​വെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന നേ​​തൃ​​യോ​​ഗ​​ത്തി​​ല്‍ നേ​​താ​​ക്ക​​ളി​​ല്‍ ഭൂ​​രി​​ഭാ​​ഗ​​വും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു.

ക്രി​​സ്ത്യ​​ന്‍- മു​​സ്‌​​ലിം വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ സ്വാ​​ധീ​​നം വ​​ര്‍ധി​​പ്പി​​ക്ക​​ണ​​മെ​​ന്നും നേ​​താ​​ക്ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി. എ​​ന്നാ​​ല്‍ ഇ​​ത് എ​​ങ്ങ​​നെ വേ​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ അ​​വ്യ​​ക്ത​​ത നേ​​താ​​ക്ക​​ള്‍ക്കി​​ട​​യി​​ല്‍ ഉ​​ണ്ടു​​താ​​നും.

കൂ​​ടു​​ത​​ല്‍ പൊ​​തു​​സ്വീ​​കാ​​ര്യ​​രാ​​യ ആ​​ളു​​ക​​ളെ പാ​​ര്‍ട്ടി​​യി​​ല്‍ എ​​ത്തി​​ക്ക​​ണ​​മെ​​ന്ന കേ​​ന്ദ്ര നി​​ര്‍ദേ​​ശം ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ങ്കി​​ല്‍ ഇ​​പ്പോ​​ള്‍ തു​​ട​​ര്‍ന്നു​​പോ​​രു​​ന്ന നി​​ല​​പാ​​ടി​​ല്‍ മാ​​റ്റം വേ​​ണ​​മെ​​ന്ന വാ​​ദ​​ത്തി​​നാ​​ണ് പാ​​ര്‍ട്ടി​​യി​​ല്‍ പ്രാ​​മു​​ഖ്യ​​മു​​ള്ള​​ത്.

നി​​ല​​വി​​ല്‍ കേ​​ന്ദ്ര​​നേ​​തൃ​​ത്വം സം​​സ്ഥാ​​ന ഘ​​ട​​ക​​ത്തി​​നോ​​ട് കേ​​ര​​ള​​ത്തി​​ലെ കാ​​ര്യ​​ങ്ങ​​ള്‍ അ​​വി​​ടെ ത്തന്നെ തീ​​രു​​മാ​​നി​​ച്ച് മു​​ന്നോ​​ട്ടു​​പേ​​കാ​​നാ​​ണ് നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ജ​​ന​​സ്വാ​​ധീ​​നം വ​​ര്‍ധി​​പ്പി​​ക്കാ​​തെ യാ​​തൊ​​രു പ​​രി​​ഗ​​ണ​​ന​​യും നേ​​താ​​ക്ക​​ള്‍ക്ക് ന​​ല്‍കി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് കേ​​ന്ദ്ര നേ​​തൃ​​ത്വം.

ഇ. ​​അ​​നീ​​ഷ്

Related posts

Leave a Comment