ഐസിസി 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറിയപ്പോൾ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് ആ കിരീടം ലഭിക്കണമെന്നു പ്രാർഥിച്ചവർ ഏറെ.
കാരണം, ക്രിക്കറ്റ് ഇതിഹാസത്തിന്റെ പേരിൽ ഒരു ലോകകപ്പ് കിരീടം അതുവരെ ഇല്ലായിരുന്നു. 1983 ലോക കിരീടത്തിനുശേഷം നീണ്ട 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് ട്രോഫി ഉയർത്തി, സച്ചിന്റെ കന്നി ലോകകപ്പ് കിരീടം.
കോവിഡ്-19 മഹാമാരിയെത്തുടർന്ന് കോപ്പ 2021ലേക്ക് മാറ്റുകയും അർജന്റീനയ്ക്കു പകരം ബ്രസീൽ ആതിഥേയത്വത്തിലേക്ക് എത്തുകയും ചെയ്തെങ്കിലും മെസിക്കായുള്ള ഹൃദയത്തുടിപ്പുകൾക്ക് മാറ്റമുണ്ടായില്ല.
അർജന്റീന കിരീടം സ്വന്തമാക്കി. 1993 കോപ്പയ്ക്കുശേഷം നീണ്ട 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് അർജന്റീന ഒരു സുപ്രധാന കിരീടത്തിൽ മുത്തമിട്ടു, മെസിയുടെ കന്നി രാജ്യാന്തര കിരീടം.