കോഴിക്കോട്: ലോക്ക്ഡൗണിന്റെ പേരിൽ കടകൾ തുടർച്ചയായി അടച്ചിടുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ.
കോഴിക്കോട് മിഠായി തെരുവിൽ കടകൾ തുറക്കാൻ വ്യാപാരികൾ ശ്രമിച്ചു. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
എല്ലാദിവസവും കടകൾ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പ്രതിഷേധക്കാരും പോലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. വ്യാപാരികൾക്ക് പിന്തുണയുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി.