കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ ഇന്നു കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അമലയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.
കേസിലെ ചില പ്രതികള്‍ക്കു സിം കാര്‍ഡുകള്‍ എടുത്തു നല്കിയ പാനൂര്‍ സ്വദേശി സക്കീനയെയും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.
അര്ജുന് ആയങ്കി അടക്കമുള്ള പ്രതികള്‍ക്കു സിം കാര്‍ഡ് എടുത്തു നല്‍കിയത് ഇവരുടെ പേരിലാണെന്ന് കസ്റ്റംസ് കണ്ടെത്തി.കഴിഞ്ഞ തിങ്കളാഴ്ചയും അമലയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
അര്‍ജുന്റെ സുഹൃത്തുക്കളെക്കുറിച്ചും മൊബൈല്‍ ഫോണിനെക്കുറിച്ചും അറിയാനായിരുന്നു ചോദ്യം ചെയ്യല്‍. അമലയുടെ അമ്മ നല്കിയ പണം കൊണ്ടാണ് വീടുവച്ചത് എന്നാണ് അര്ജുന് മൊഴി നല്‍കിയതെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
അമലയെ ചോദ്യം ചെയ്യുന്നതിലൂടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.