മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രാജീവ് അഞ്ചല്‍. 1993ല്‍ പുറത്തിറങ്ങിയ ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിലൂടെയണ് രാജീവ് അഞ്ചല്‍ അരങ്ങേറ്റം കുറിച്ചത്.
കാഷ്മീരം, ഗുരു, പൈലറ്റ്സ് എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇടയ്ക്ക് തനിക്ക് നടക്കാതെ പോയ ഒരു സിനിമയെക്കുറിച്ച് സംവിധായകന് രാജീവ് അഞ്ചൽ ഒരഭിമുഖത്തിൽ പറഞ്ഞു.
മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ….
“ഓസ്ട്രേലിയ’ എന്നായിരുന്നു ചിത്രത്തിന് പേര് നല്‍കിയിരുന്നത്. അക്കാലത്ത് പ്രധാനമായും കാര്‍ റേസ് നടക്കുന്ന ശ്രീ പെരുന്പത്തൂരാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
റിസ്കി ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ താല്പര്യമുള്ള ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകന്‍. വേറിട്ട ഗെറ്റപ്പിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്.
കാര്‍ റേസില്‍ ഭ്രാന്ത് പിടിച്ച നായകനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ റേസിംഗില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന കാമുകിയാണ് നായികയായി എത്തിയത്.
കാമുകിയുടെ ഭയം മാറാന്‍ നായകന് കാര്‍ വേഗത്തില്‍ ഓടിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നു .
ഓസ്ട്രേലിയ എന്ന ആ ചിത്രം നടന്നില്ലെങ്കിലും അതിലെ രംഗങ്ങള്‍ ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തിൽ പിന്നീട് ഉപയോഗിച്ചു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഒരു കാര്‍ ഒക്കെ ഡിസൈന്‍ ചെയ്തിരുന്നു.
നായകന്റെ വര്‍ക്ക്ഷോപ്പും ഉണ്ടായിരുന്നു. ആ രംഗങ്ങളും ചിത്രീകരിച്ചു. എന്നാല്‍ അവസാനം സിനിമ ഉപേക്ഷിക്കുകയായിരുന്നു. അന്ന് ചിത്രീകരിച്ച രംഗങ്ങളൊക്കെ ബട്ടര്‍ഫ്ളൈസിന് വേണ്ടി ഉപയോഗിച്ചു.
ബട്ടര്‍ഫ്ളൈസിലെ നായകന് കാര്‍ റേസിന് പോകുന്ന ആളാണ് എന്ന് സൂചിപ്പിച്ചു. ബട്ടര്‍ഫ്ളൈസിന്റെ ടൈറ്റില്‍ സോംഗിനാണ് ശ്രീ പെരുന്പത്തൂരില് ചിത്രീകരിച്ച രംഗങ്ങള്‍ ഉപയോഗിച്ചത്. ആ സിനിമ ഹിറ്റായി എന്നും രാജീവ് അഞ്ചല്‍ അഭിമുഖത്തില്‍ പറയുന്നു.
-പിജി