ചെറുപ്പത്തില്‍ അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനം കിട്ടിയത് കൊണ്ടാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത്.
മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മകൾ ആവണിയും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ലാലേട്ടന്റെ റാം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലാണ് അവള് ആദ്യമായി അഭിനയിച്ചത്. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കുകയാണ്. ആവണി ഇതുവരെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അവള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ പിന്തുണ കൊടുത്ത് ഞങ്ങള്‍ കൂടെ ഉണ്ടാവും. ആവണിയെ നോക്കുന്നത് അമ്മ ഉഷയാണ്.
അമ്മയുള്ളത് കൊണ്ട് ഇന്ന് വരെ ഞാന്‍ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി സിംഗിള്‍ മദറാണ് താന്‍. പിന്നെ തിരക്കുകളില്‍ ഇരി ക്കാനാണ് ഇഷ്ടം.
അഞ്ജലി നായർ