മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ ബോളിവുഡിലും തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്നെയും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ പ്രിയമണി ഇപ്പോള്‍ തന്റെ കുടുംബത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും തുറന്ന് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഭാഷ എനിക്ക് പ്രശ്നമല്ല. എല്ലാ ഭാഷകളും എനിക്ക് ഇഷ്ടമാണ്. എല്ലാ ഭാഷയിലും എനിക്ക് ആരാധകരെ കിട്ടുന്നുണ്ട്. എന്നിരുന്നാലും കൂടുതല്‍ അംഗീകാരം കിട്ടിയത് ദക്ഷിണേന്ത്യയില്‍ ആണ്.
മലയാളം സിനിമ വിടാന്‍ എനിക്ക് ഒരിക്കും പറ്റില്ല. ചില പ്രോജക്റ്റുകള്‍ വരുന്നുണ്ട്. എങ്കിലും ഡേറ്റ് പ്രശ്നമാണ്. ഇപ്പോള്‍ നല്ലൊരു മലയാളം പടം വന്നാല്‍ ഉറപ്പായും ചെയ്യും. സിനിമ തന്നെയാണ് എന്നും പാഷന്.
സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ടീച്ചര്‍ ആകാനും കോളജില്‍ എത്തിയപ്പോള്‍ കരിയറില്‍ മാറ്റങ്ങളുണ്ടാവുകയും ആയിരുന്നു. കരിയറില്‍ വേറെ പാത സ്വീകരിക്കണം എന്ന് തോന്നി അങ്ങനെ മോഡലിംഗിലേക്കും അഭിനയരംഗത്തിലേക്കും എത്തി.
ഞാന്‍ അഭിനയിച്ചു തുടങ്ങുന്പോള് മുത്തശി ആയിരുന്നു ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത്. പിന്നെ അച്ഛനും അമ്മയും. അമ്മ ബാങ്കില്‍ ആയിരുന്നു ജോലി, പിന്നെ വി ആര്‍എസ് എടുത്തു എന്റെ ഒപ്പം നില്ക്കാന് തുടങ്ങി. ഇപ്പോള്‍ ഭര്‍ത്താവ് മുസ്തഫ രാജെയും എന്റെ ഒപ്പം നല്ല പിന്തുണയുമായി ഉണ്ട്.
ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയിരിക്കും. ജീവിത പങ്കാളി എന്ന് പറയുന്പോള്‍ ആ ഒരു ബന്ധം തീര്‍ച്ചയായും ഉണ്ട്. പുള്ളി ഇപ്പോള്‍ അമേരിക്കയില്‍ ആണുള്ളത്. ഇപ്പോഴും ടച്ച് വുഡ് ഒക്കെ നന്നായി പോകുന്നുണ്ട്. ഈ ബന്ധം ഇങ്ങനെ തന്നെ പോകണം.
യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. എനിക്ക് യാത്രകള്‍ ആദ്യംഇഷ്ടമായിരുന്നില്ല . എന്നാല്‍ മുസ്തഫ വന്നതിന് ശേഷമാണ് അതിഷ്ടമായി തുടങ്ങിയത്. ഇത് വരെ ചെയ്ത യാത്രകളില്‍ ഏറ്റവും ഇഷ്ടം ലണ്ടന്‍ യാത്രകളാണ് . ഞങ്ങള്‍ എല്ലാ വര്‍ഷവും അവിടെ പോകുമായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ യാത്രകള്‍ ചെയ്യാന്‍ കഴിയുന്നില്ല. അച്ഛനും അമ്മയും ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ചേര്‍ന്നതാണ് എന്റെ കുടുംബം. മുസ്തഫയുടെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരനും ഉണ്ട്.