കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ കടകളും തുറക്കണമെന്ന ആവശ്യത്തിൽ ഉറച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും പോലീസ് ബലപ്രയോഗം നടത്തിയാല്‍ നേരിടുമെന്നുമാണ് സമിതിയുടെ തീരുമാനം.
വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. വ്യാപാരികളുടേത് ധര്‍മസമരമാണ്. മുഖ്യമന്ത്രി വ്യാപാരികളെ വെല്ലുവിളിച്ചത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ പറഞ്ഞു.