പുനെ: വെഡ്ഡിംഗ് ഷൂട്ട് ചിത്രീകരിക്കാന്‍ മാസ്ക് ധരിക്കാതെ വാഹനത്തിന് മുകളില്‍ ഇരുന്ന വധുവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ പുനെയ്ക്ക് സമീപമുള്ള ദിവ് ഘട്ട് മേഖലയിലാണ് സംഭവം.
വാഹനത്തിനുള്ളില്‍ മാസ്ക് ധരിക്കാതെയിരുന്നവര്ക്കെതിരെയും കേസുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.