അമ്പലപ്പുഴ : പുന്നപ്രയിലെ അനിതയുടെ പൈശാചിക കൊലപാതകത്തിന്റെ ഞെട്ടലിലാണ് പുന്നപ്ര ഗ്രാമം. ഇവരുടെ കുടുബത്തെ രണ്ടാമത്തെ കൊലപാതകമാണിത്.
വർഷങ്ങൾക്കു മുമ്പ് അനിതയുടെ സഹോദരന്റെ പ്രണയത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളുമായുള്ള തർക്കത്തിൽ അനിതയുടെ മാതാവ് വെട്ടേറ്റ് മരിച്ചിരുന്നു.
പട്ടാപ്പകൽ നടന്ന സംഭവം നാടിനെ നടുക്കിയതായിരുന്നു. അന്നേ ദിവസം തന്നെ സഹോദരൻ സ്നേഹിച്ച പെൺകുട്ടി തൂങ്ങി മരിച്ചിരുന്നു.
സിനിമാക്കഥയെ വെല്ലുന്ന കൊലപാതകം
വീണ്ടും മറ്റൊരു ദുരന്തം കൂടി കുടുബത്തെ തേടിയെത്തി. നഴ്സിംഗ് വിദ്യാർഥിയായിരുന്ന സമയത്തായിരുന്നു അനിതയുടെ വിവാഹം.
പുന്നപ്ര തെക്ക് പഞ്ചായത്ത് പനച്ചുവട് പടിഞ്ഞാറ് തോട്ടുങ്കൽ അനീഷിനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇതിൽ രണ്ടു കുട്ടികളുണ്ട്.
എന്നാൽ നിരന്തരമുള്ള കുടുബ കലഹത്തെ തുടർന്നു ഒരു വർഷം മുമ്പ് അനിത പുന്നപ്ര അറവുകാടു കോളനിക്കു സമീപമുള്ള വീട്ടിലേക്കു പോന്നിരുന്നു. ഇവിടെ നിന്നാണ് പല സ്ഥലങ്ങളിൽ ജോലി തേടിപ്പോയത്.
ആദ്യം മലപ്പുറത്തായിരുന്നു. പിന്നീട് കായംകുളത്തു കൃഷി ഫാമിൽ ജോലി ചെയ്യുമ്പോഴാണ് ഡ്രൈവറായ പ്രജീഷുമായി അനിത പരിചയപെടുന്നത്. തുടർന്നു അവിഹിത ബന്ധമായി.
ഇതിനിടയിൽ അനിത വീണ്ടും ഗർഭിണിയായി. ഇതറിഞ്ഞതോടെയാണ് പ്രജീഷും ഇയാളുടെ മറ്റൊരു കാമുകി തോട്ടുവാത്തല സ്വദേശി രജനിയും ചേർന്നു അനിതയെ വകവരുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.
സമൂഹ മാധ്യമത്തിലൂടെയാണ് പ്രജീഷ്, രജനിയുമായി ബന്ധം സ്ഥാപിച്ചത്. ഇവരും ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്.
മൃതദേഹം പൂകൈതയാറ്റിൽ
കഴിഞ്ഞ 10 ന് രാവിലെയാണ് പള്ളാത്തുരുത്തി പാലത്തിന് സമീപം പൂകൈതയാറ്റിൽ അനിതയുടെ മ്യതദേഹം കാണപ്പെട്ടത്. തല വെള്ളത്തിലും ശരീരം മുകളിലുമായി നിൽക്കുന്ന അവസ്ഥയിലായിരുന്നു.
മുഖം തിരിച്ചറിയാൻ കഴിയുമായിരുന്നു. നെടുമുടി പോലിസ് എത്തി ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇട്ടു. ഇതു കണ്ടു സംശയം തോന്നി അനിതയുടെ സഹോദരൻ പുന്നപ്ര പോലിസിൽ വിവരമറിയിച്ചു.
തുടർന്നു നടത്തിയ അന്വ ക്ഷണത്തിലാണ് പുന്നപ്ര സ്വദേശി അനീഷിന്റെ ഭാര്യ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ പോലിസിൽ പരാതി നൽകിയിരുന്നു.
പോലിസും അന്വേഷണം ഊർജിതമാക്കി. ഇതിനിടയിൽ രജനിയെയും കൂട്ടി നാട് വിടാനായിരുന്നു പ്രബീഷിന്റെ പദ്ധതി. എന്നാൽ ഇത് പൊളിച്ചടുക്കി മണിക്കൂറുകൾക്കകം പോലിസ് പ്രതികളെ വലയിലാക്കി