“തെ​ല​ങ്കാ​ന ന​ല്ല സ്ഥ​ല​മാ​ണെ​ങ്കി​ൽ ചി​ത്രീ​ക​ര​ണം അ​വി​ടെ ന​ട​ത്തി​ക്കോ..!”; ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യമെന്ന് സാംസ്കാരിക മന്ത്രി

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മാ മേ​ഖ​ല മാ​ത്ര​മ​ല്ല എ​ല്ലാ മേ​ഖ​ല​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് സി​നി​മാ, സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

തെ​ല​ങ്കാ​ന ന​ല്ല സ്ഥ​ല​മാ​ണെ​ങ്കി​ൽ സി​നി​മ​ക​ൾ അ​വി​ടെ ചി​ത്രീ​ക​രി​ക്ക​ട്ടെ​യെ​ന്നും സ​ജി ചെ​റി​യാ​ൻ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

വ്യാ​പാ​രി​ക​ളോ​ടും സി​നി​മ​ക്കാ​രോ​ടും സ​ർ​ക്കാ​റി​ന് വി​രോ​ധ​മൊ​ന്നും ഇ​ല്ല. പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കും.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ, കേ​ര​ള​ത്തി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​റോ​ളം മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം കേ​ര​ള​ത്തി​ൽ നി​ന്ന് മാ​റ്റി​യി​രു​ന്നു.

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​വു​ന്ന ബ്രോ ​ഡാ​ഡി​യു​ടെ ചി​ത്രീ​ക​ര​ണ​വും തെ​ല​ങ്കാ​ന​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Related posts

Leave a Comment