ജനീവ: പതിറ്റാണ്ടുകൾക്കിടയിൽ പട്ടിണി ഏറ്റവും വർധിച്ചവന്ന വർഷമാണ് 2020 എന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. കോവിഡ് മഹാമാരി പടർന്നുപിടിച്ചതു തന്നെയാണ് ഇതിനു കാരണമെന്നും വിലയിരുത്തൽ.
മുൻ വർഷത്തെ അപേക്ഷിച്ച് 118 മില്യൻ അധികം ആളുകളാണ് 2020ൽ പട്ടിണി അനുഭവിച്ചത്. പതിനെട്ട് ശതമാനം വർധന. ലോക ജനസംഖ്യ 768 മില്യൻ എന്നു കണക്കാക്കുന്പോൾ, അതിന്റെ പത്തു ശതമാനം വരും പട്ടിണിയിലായവർ.
ജനസംഖ്യാ വളർച്ചയുടെ തോതിനെക്കാൾ കൂടുതലാണ് കഴിഞ്ഞ വർഷം പട്ടിണി വർധിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആഫ്രിക്കയിലാണ് പട്ടിണി ഏറ്റവും കൂടുതൽ വർധിച്ചത്, 21 ശതമാനം. ലോകത്താകമാനം അഞ്ച് വയസിൽ താഴെയുള്ള 149 മില്യൻ കുട്ടികളുടെ ശാരീരിക വളർച്ച മുരടിച്ചു. 45 മില്യനിലധികം കുട്ടികൾക്ക് ആവശ്യത്തിന് ശരീരഭാരമില്ല.
വിലവർധന കാരണം മൂന്നു ബില്യൻ മുതിർന്നവരും കുട്ടികളും ആരോഗ്യകരമായ ഭക്ഷണമില്ലാതെയാണ് കഴിയുന്നതെന്നും ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണം കഴിക്കാൻ കഴിയാത്ത ആളുകളുടെ അനുപാതം ലോക ജനസംഖ്യയുടെ പത്ത് ശതമാനത്തിൽ താഴെയായി.
കൊറോണ പ്രതിസന്ധിയുടെ ഫലമായി 2030 ആകുന്പോഴേക്കും 30 ദശലക്ഷം ആളുകൾ പട്ടിണിയിലാകും. 2030 ഓടെ ലോകമെന്പാടുമുള്ള പട്ടിണിയെ അതിജീവിക്കുകയെന്ന ലക്ഷ്യം ആഗോള സമൂഹം നടത്തിവരികയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ