ആലപ്പുഴ: ചാനൽ ചർച്ചയ്ക്കിടെ മാസ്ക് കൊണ്ട് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി ആലപ്പുഴ എംഎൽഎ പി.പി. ചിത്തരഞ്ജൻ. ഒരു അബദ്ധം പറ്റിയതാണെന്നും, ഇനി വീഴ്ച ഉണ്ടാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ചാനൽ ചർച്ചയ്ക്കിടെ എംഎൽഎ മാസ്ക് കൊണ്ട് മുഖം തുടച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തതോടെ എംഎൽഎയ്ക്കെതിരേ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.