ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിലെ മത്സര ജേതാക്കളുടെ കഴുത്തിൽ ഒളിമ്പിക് മെഡല്‍ അണിയിക്കാന്‍ വിശിഷ്ട വ്യക്തികളെത്തില്ല. കോവിഡ് ഭീതിക്കിടെ നടക്കുന്ന ഒളിമ്പിക്സില്‍ വിജയികള്‍ തന്നെ മെഡല്‍ അണിയണം.
ട്രേയില്‍ മൂന്നു മെഡലുകള്‍ വച്ചിരിക്കും. ഇതെടുത്ത് വിജയികള്‍ക്ക് അണിയാം. സാധാരണയായി വിശിഷ്ട വ്യക്തികള്‍ മെഡല്‍ ധരിപ്പിക്കുകയും അവരുമായി വിജയികള്‍ ഹസ്തദാനം നടത്തുകയും കെട്ടിപ്പിടിക്കുകയും ചെയ്യും.
എന്നാല്‍, ഇത്തവണ ഇവയൊന്നും ഉണ്ടാകില്ലെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാഷ് പറഞ്ഞു. പുറത്തുനിന്നുള്ളവരുമായി സന്പർക്കം ഒഴിവാക്കാനാണ് ഈ നടപടി സ്വീക രിക്കുന്നത്.
ഐഒസി റെഫ്യൂജി ടീമില്‍ കോവിഡ്
ദോഹ: ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ റെഫ്യൂജി ടീമിലെ ഒരു ഉദ്യോഗസ്ഥനു കോവിഡ്-19. ഇതോടെ ടീമിനു യാത്ര വൈകിപ്പിക്കേണ്ടിവന്നു. ദോഹയിലാണു റെഫ്യൂജി ടീം.
29 അത്ലറ്റുകളും 11 ഓഫീഷല്സുമാണ് റെഫ്യൂജി ടീമില്‍. ടോക്കിയോയിലേക്കു യാത്ര തിരിക്കും മുമ്പ് ടീമിലുള്ളവര്‍ക്ക് പിസിആര്‍ പരിശോധന നടത്തി. ഇതിലാണ് ഒരു ഒഫീഷലിന് കോവിഡ് സ്ഥിരീകരിച്ചത്. ടീമിലെ മറ്റുള്ളവര്‍ക്ക് കോവിഡില്ല.
ഒളിമ്പിക് ഹോട്ടലില്‍ കോവിഡ്
ടോക്കിയോ: ബ്രസീലിന്റെ ഒളിമ്പിക് ടീം താമസിക്കുന്ന ടോക്കിയോയിലെ ഹോട്ടലില്‍ കോവിഡ്. ഏഴു ഹോട്ടല്‍ ജീവനക്കാരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കേയാണ് ഹോട്ടല്‍ ജീവനക്കാരില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ടോക്കിയോയിലെ ഹമാമത് സു ഹോട്ടലിലെ ജീവനക്കാരിലാണു കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ബ്രസീല്‍ ടീമിലെ 31 പേരാണ് ഹോട്ടലില്‍ കഴിയുന്നത്. ബയോ ബബിള്‍ സുരക്ഷയിലാണ് ഇവര്‍ കഴിയുന്നത്.
ഇത് ചരിത്രപ്രധാനമുള്ള ഒളിമ്പിക്സ് ആകുമെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാഷ് പറഞ്ഞു. പല വെല്ലുവിളികളിലൂടെ കടന്നുപോയ ജാപ്പനീസ് ജനത കൊറോണ വൈറസ് മഹാമാരിയെയും തരണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.