നിര്‍മാണത്തിലിരിക്കുന്ന മലയാള സിനിമകള്‍ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്.
ടി.പി.ആര് കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു എന്നും തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളം വിടാനൊരുങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ സര്‍ക്കാര്‍ യാതൊരുതരത്തിലും മാനിക്കില്ലെന്നതിന്റെ ധ്വനിയാണ് സജി ചെറിയാന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നത്.
ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. ആശങ്ക മാറട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല.
ഇളവുകള്‍ അനുവദിക്കുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. സജി ചെറിയാന് പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഫെഫ്കയും അതോടൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയും സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.