ബര്‍ലിന്‍: ജര്‍മനിയുടെ വിവിധ ഭാഗങ്ങളിൽ കൊടുങ്കാറ്റും പേമാരിയും കനത്ത നാശം വിതച്ചു. രക്ഷാ പ്രവര്‍ത്തനത്തിനിടെ രണ്ടു അഗ്നിശമനസേനാംഗങ്ങള്‍ ഉള്‍പ്പടെ 42 പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നൂറിലധികം ആളുകളെ കാണാതായി. പടിഞ്ഞാറന്‍ ജര്‍മനിയിലാണ് ഏറ്റവും അധികം നാശം. ഐഫല്‍ മേഖലയിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്.
കൊളോണില്‍ 72 വയസുള്ള ഒരു സ്ത്രീയും 54 വയസുള്ള പുരുഷനും വെള്ളംകയറി വീടിന്റെ നിലവറകളിലാണ് മരിച്ചത്.
കടുത്ത മഴയും കൊടുങ്കാറ്റും ഈ ആഴ്ച ജര്‍മനിയെ ബാധിക്കുമെന്ന് നേരത്തെ കാലാവസ്ഥാമുന്നറിയിപ്പ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ വെള്ളപ്പൊക്കമുണ്ടായി.
വെള്ളപ്പൊക്ക സാധ്യത പ്രാദേശികമായി വളരുകയാണന്ന് ജര്‍മന്‍ കലാവസ്ഥാ സര്‍വീസ് അറിയിച്ചു. കഴിഞ്ഞ 200 വര്‍ഷത്തിനിടെയാണ് കനത്ത മഴ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വേനല്‍ക്കാലമായിട്ടും പതിവിനു വിപരീതമായി 24 മണിക്കൂര്‍ നീണ്ടുനിന്ന മഴ ജര്‍മനിയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്തു.
സാക്സണി, തുരിൻജി യ, നോര്‍ത്ത് റൈന്‍ വെസ്റ്റ്് ഫാലിയ, ബവേറിയ എന്നീ സ്റ്റേറ്റുകളെയാണ് പ്രകൃതിക്ഷോഭം കൂടുതല്‍ ബാധിച്ചത്. പല പ്രദേശങ്ങളിലും വന്മരങ്ങള് കടപുഴകി വീണു.
നൂറിലധികം വീടുകൾക്ക് സാരമായ. ജനജീവിതം ആകപ്പാടെ താറുമാറായി. വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടു സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ അനേകംപേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ കുടുങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ നഗരമായ ഒയ്സ്്കിര്‍ഷെനില്‍ മാത്രം 15 പേര് മരിച്ചു. കോബ്ളെന്‍സ് നഗരത്തില്‍ നാലുപേരും.
റൈന്‍ സീഗ് മേഖലയിലെ സ്റെറയിന്ബാഹല് ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പല വീടുകളുടെയും ബേസ്മെന്റുകളും ഭൂഗര്‍ഭ ഗാരേജുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വൈദ്യുതി, ഇന്റർനെറ്റ്, ഫോണ്‍ബന്ധങ്ങളും താറുമാറായി.
ജോസ് കുമ്പിളുവേലില്‍