മാഞ്ചസ്റ്റര്‍ സ്വദേശിയായ ജാമി ലെ ബ്രൂക്ക് പാര്ക്കിന്സണിനു പ്രായം 27 മാത്രം. പക്ഷേ, ആൾ മയക്കുമരുന്നു മാഫിയ തലൈവി.
അല്പം ആഡംബരത്തില്‍ ജീവിക്കണം. അതിനായി കണ്ടെത്തിയ വഴിയാണിത്. എളുപ്പത്തില്‍ ധാരാളം പണം ഉണ്ടാക്കണമെങ്കില്‍ വളഞ്ഞ വഴിയാണല്ലോ മുന്നിൽ.
ജാമി മയക്കുമരുന്നിൽ ഇറങ്ങി എന്നു മാത്രമല്ല, അമ്മയെയും കാമുകനെയുമെല്ലാം ഇതിന്റെ ഭാഗമാക്കി. കുടുംബമാഫിയയുടെ കഥ ഇപ്പോൾ നാട്ടുകാരെ ഞെട്ടിക്കുന്നു.
ജയിലും വീടുപോലെ!
ജാമി ലീ ബ്രൂക്ക് പാര്ക്കിന്സണ് ജയിലില്‍ ആയിരിക്കുമ്പോഴും കാമുകനു വേണ്ടി മയക്കുമരുന്ന് ഓപ്പറേഷന് നടത്തുന്നുണ്ടായിരുന്നു.
അവളുടെ പങ്കാളി (നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത) അവളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി,
ബിസിനസ് എങ്ങനെ നടത്താമെന്ന് അവള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയിലെ ഗൂഢാലോചനകള്‍ക്കിടയില്‍ അമ്മ വെന്‍ഡി ബ്രൂക്കും (47) തന്റെ വലയത്തിലുള്ള ആളുകളിലേക്ക് ‘ കഞ്ചാവ് എത്തിക്കാന്‍ തുടങ്ങി.
ഇതിനുള്ള തെളിവുകള്‍ അമ്മയും മകളും തമ്മിലുള്ള മെസേജുകളില്‍നിന്നു കണ്ടെത്തിയിരുന്നു. ക്ലാസ് എ മയക്കുമരുന്ന് കൈവശം വച്ചതിനു ലീ ബ്രൂക്കിന്റെ ബിസിനസ് പങ്കാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ലീ ബ്രൂക്കിനെതിരെ അന്വേഷണം ആരംഭിച്ചത്. ബ്രൂക്ക് പാര്‍ക്കിന്‍സണെ ജയിലിലടച്ചെങ്കിലും അവളുടെ അമ്മ ഒരു കമ്മ്യൂണിറ്റി ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ നടപടികളില്‍നിന്നു വിട്ടു നിന്നു.
തെളിവായി സന്ദേശങ്ങള്‍
ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്ര പണം അയയ്ക്കണം. ഡീല്‍ ലൊക്കേഷനുകള്‍ ഏതൊക്കെ തുടങ്ങിയ സന്ദേശങ്ങളാണ് തെളിവുകളായി കോടതി ഹാജരാക്കിയത്.
കൈമാറിയ ഒരു സന്ദേശത്തില്‍ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചു പോലുമാണ് ഇവര്‍ സംസാരിച്ചത്.
ധൂർത്ത ജീവിതം
അവര്‍ തമ്മിലുള്ള സംഭാഷണങ്ങളിലുടനീളം, ബ്രൂക്ക് പാര്ക്കിന്സണ് തനിക്കും അവളുടെ പങ്കാളിക്കുമായി പണം ചെലവഴിച്ചതിന് തെളിവുകള്‍ ഉണ്ടായിരുന്നു.
ഒരു സന്ദേശത്തില്‍ ബ്രൂക്ക്-പാര്ക്കിന്സണ് 3,48,447 രൂപയുടെ വസ്ത്രങ്ങളുടെ ചിത്രമാണ് സുഹൃത്തിനു അയച്ചു നല്‍കിയത്.
ബ്രൂക്ക്- പാര്‍ക്കിന്‍സണും അവളുടെ അമ്മയും തമ്മിലും സന്ദേശ കൈമാറ്റങ്ങളുണ്ടായിരുന്നു, അതില്‍ വിറ്റതും അവശേഷിക്കുന്നതുമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് ഉറപ്പാക്കാനായിരുന്നു അവള് പറഞ്ഞിരുന്നത്.
സന്ദേശങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്തതിനു തെളിവുകളുണ്ടെന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞു.
അവളുടെ മമ്മിയുടെ ബ്യൂട്ടിഷ്യന് ബിസിനസില്‍ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ചും ഒരു ചര്‍ച്ച നടന്നിരുന്നു. എന്തായാലും കോടതി ജയിലിൽ അടച്ചിരിക്കുകയാണ് ഈ മാഫിയ സംഘത്തെ.