ബാലതാരമായി തുടങ്ങി ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ നായികാനിരയിലെത്തിയ നടിയാണ് മഞ്ജിമ മോഹൻ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മഞ്ജിമ തിളങ്ങി.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇക്കഴിഞ്ഞ ദിവസം താന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരുമാനത്തെ കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു. യോഗ ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്താണ് മഞ്ജിമ മോഹന്‍ എത്തിയത്.
കഴിഞ്ഞ ഒരു മാസമായി താര മാഡത്തിന്റെ കീഴില്‍ യോഗ പരീശീലിക്കുകയാണ്. ഞാന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരമുമാനമാണ് ഇത്.
യോഗ ശരീര ഭാരം കുറയ്ക്കുന്നത് മാത്രമല്ല, ജീവിതത്തിലേക്കുളള വഴി കൂടെയാണ്. ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിലൊക്കെ ഒരുപാട് കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്.
ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ യോഗ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ടീച്ചര്‍ക്ക് നന്ദി… എന്നാണ് മഞ്ജിമ കുറിച്ചിരിക്കുന്നത്.
തടി കൂടിയതിന്റെ പേരില്‍ സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് മഞ്ജിമ മുന്‍പു തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം സിനിമയില്‍ ഇപ്പോഴും സജീവമാണ് മഞ്ജിമ മോഹന്‍.
കളത്തില്‍ സന്തിപ്പോം ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എഫ്ഐആര്‍, സാം സാം തുടങ്ങിയവയാണ് മഞ്ജിമയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.
മലയാളത്തില്‍ നിവിന്‍ പോളിയുടെ മിഖായേല്‍ ആണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.