കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും സതീശൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടം ഉണ്ടായിട്ടില്ല. നിലവില്‍ സ്കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടം ഉണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
നിലവിലുള്ള സ്കോളർഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്കോളര്‍ഷിപ്പ് കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു. ലീഗ് ഉന്നയിച്ച പരാതി സര്‍ക്കാര്‍ പരിഗണിക്കണം. ലീഗിന്റെ അഭിപ്രായം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സതീശന് പറഞ്ഞു.