മദ്യലഹരിയിൽ ജ്യേഷ്ഠനെ വെട്ടിക്കൊന്നു; അടിപിടി സ്ഥിരമായതോടെ ഇരുവരുടേയും കുടുംബം സ്വന്തം വീട്ടിലേക്ക് പോയി;അച്ഛനും ഉപേക്ഷിച്ചു പോയി; വൈക്കത്തെ കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിക്കുന്നത്




വൈ​ക്കം: മ​ദ്യ​ല​ഹ​രി​യി​ൽ ന​ട​ന്ന ക​ല​ഹ​ത്തി​നി​ട​യി​ൽ അ​നു​ജ​ൻ ജേ​ഷ്ഠ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​താ​വി​ന്‍റെ എ​ടി​എം കാ​ർ​ഡി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കാ​ര​ണ​മെ​ന്നു മൊ​ഴി.

ഉ​ദ​യ​നാ​പു​രം വൈ​ക്ക​പ്ര​യാ​ർ ഒ​റ്റ​യി​ൽ താ​ഴ്ച​യി​ൽ ര​വി​ൻ (34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ൻ വി​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മാതാവിന്‍റെ എ​ടി​എം കാ​ർ​ഡി​ലെ പൈ​സ എ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വി​പി​ൻ മൂ​ർ​ച്ച​യു​ള്ള ക​ത്തി ഉ​പ​യോ​ഗി​ച്ച് ര​വി​ന്‍റെ ത​ല​യു​ടെ പി​ന്നി​ലാ​യി വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

ര​വി​ൻ വീ​ട്ടു​മു​റ്റ​ത്ത് വീ​ണു കി​ട​ക്കു​ന്ന​താ​യി അ​നു​ജ​ൻ വി​പി​ൻ സ​മീ​പ വീ​ട്ടി​ലെ വീ​ട്ട​മ്മ​യെ അ​റി​യ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ട്ട​മ്മ വ​ന്നു നോ​ക്കി​യ​പ്പോ​ൾ വീ​ട്ടു​മു​റ്റ​ത്ത് ര​വി​ൻ അ​ന​ക്ക​മ​റ്റ് കി​ട​ക്കു​ന്ന​ത് ക​ണ്ടു.

ഇ​വ​ർ സ​മീ​ത്തെ വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​നെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ കൂ​ടു​ത​ൽ പേ​ർ ഓ​ടി​യെ​ത്തി. ഈ ​സ​മ​യം വി​പി​ൻ ര​വി​നെ വീ​ടി​നു​ള്ളി​ൽ എ​ടു​ത്തു കി​ട​ത്തി​യി​രു​ന്നു.

വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നാ​ട്ടു​കാ​ർ ഉ​ട​ൻ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ ര​വി​നും അ​നു​ജ​ൻ വി​പി​നും ഒ​രു​മി​ച്ചാ​ണ് താ​മ​സം.

മ​ദ്യ​പി​ച്ചു പ​തി​വാ​യി ക​ല​ഹ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​രാ​യ​തി​നാ​ൽ ഇ​രു​വ​രു​ടേ​യും ഭാ​ര്യ​മാ​ർ കു​ട്ടി​യു​മാ​യി അ​വ​ര​വ​രു​ടെ വീ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു.

വീ​ട്ടി​ലെ ക​ല​ഹം​മൂ​ലം ഇ​വ​രു​ടെ പി​താ​വ് മ​റ്റൊ​രു വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സം. മാ​താ​വ് ക​ടു​ത്തു​രു​ത്തി​യി​ലെ ഒ​രു വീ​ട്ടി​ൽ ജോ​ലി ചെ​യ്താ​ണ് ക​ഴി​യു​ന്ന​ത്.

സ​ഹോ​ദ​ര​ൻ​മാ​ർ മ​ദ്യ​പി​ച്ചു പ​തി​വാ​യി അ​ടി​പി​ടി​യു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​രും ഇ​വി​ടേ​ക്കു ശ്ര​ദ്ധി​ക്കാ​റി​ല്ലെ​ന്ന് പ​റ​യു​ന്നു. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ വി​പി​ൻ കു​റ്റം സ​മ്മ​തി​ച്ചു.

Related posts

Leave a Comment