കുട്ടനാട്: പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അപ്പര്‍കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.
നിരണം, തലവടി, എടത്വ, തകഴി, വീയപുരം പ്രദേശങ്ങളിലാണ് വെള്ളംകയറിയത്.
ഇടറോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചില പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
മഴ ഇനിയും തുടർന്നാൽ വെള്ളപ്പൊക്കം രൂക്ഷമാകും. പല പാടങ്ങളും മടവീഴ്ച ഭീഷണി നേരിടുന്നുണ്ട്.
വെള്ളം ഉയര്‍ന്നാല്‍ അടുത്തദിവസങ്ങളില്‍ ക്യാമ്പ് തുറക്കേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.