വടക്കഞ്ചേരി: കാടും മലയും താണ്ടിയുള്ള മരിയൻ സൈന്യം വേൾഡ് മിഷന്റെ സഹായഹസ്തങ്ങൾ ശ്രദ്ധേയമാകുന്നു.
30 ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യ കിറ്റുകളാണ് വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ മിഷൻ പ്രവർത്തകർ വിതരണം ചെയ്യുന്നത്.
കോവിഡിൽ കഷ്ടപ്പെടുന്നവരെ കണ്ടെത്തി സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.സോണൽ പ്രസിഡന്റ് ജോണ് മണക്കളം, സെക്രട്ടറി ഫിലിപ്പ് കണിച്ചിപരുത, ട്രഷറർ സിജോ മുതുക്കാട്ടിൽ, ബിജോയ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
കാൻസർ രോഗികൾക്ക് പ്രതിമാസ ചികിത്സാധന സഹായം, കുടുംബ നവീകരണ പ്രവത്തനങ്ങൾ തുടങ്ങിയവയും സംഘടന നടത്തുന്നുണ്ട്. നിർധന രോഗികൾക്ക് വീൽ ചെയർ, ചാരുകട്ടിൽ തുടങ്ങിയവ നൽകുന്ന സീലോഹ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ജോണ്മണക്കളം പറഞ്ഞു.