വെള്ളറട: കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന ദളിത് വീട്ടമ്മയ്ക്ക് മർദനം. വെള്ളറട കോട്ടയംവിള ഷാനുഭവനില് സ്റ്റല്ലാമേബല് (50) നാണ് മര്‍ദനമേറ്റത്.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന സ്റ്റല്ലാമേബല് കോണ്‍ഗ്രസ് വിട്ട് എല്‍ ഡി എഫില്‍ ചേര്‍ന്നതാണ് ആക്രമണകാരണം.
കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാലോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.
മര്‍ദനമേറ്റ് കുഴഞ്ഞ് വീണ സ്റ്റല്ലാമേബലിനെ രക്ഷിക്കാന്‍ ശ്രമിച്ച മകളേയും ആക്രമിച്ച് സ്വർണാഭരണങ്ങളും കവർന്നെന്ന് പരാതിയിൽ പറയുന്നു.
കോണ്‍ഗ്രസ് കിളിയൂര്‍ മണ്ഡലം പ്രസിഡന്റ് എസ്.ആര്. അശോക്, വി.പി. വിജന് എന്നിര്‍ക്കെതിരെ വെള്ളറട പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ സ്റ്റല്ലാമേബിൾ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.