മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി.
രോഗം കണ്ടെത്തിയ രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി ഡ്യൂട്ടി ചെയ്തിരുന്നു. ഇത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഒരു ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് എല്ലാവർക്കും പരിശോധന നടത്തിയത്. തുടർന്നാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. ഇതേതുടർന്ന് കോഫി ഹൗസ് താത്കാലികമായി അടച്ചു.