ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ താരറാണിയാണ് ദീപിക പദുക്കോണ്‍. ദീപികയുടെ ഏറ്റവും അടുത്ത സുഹൃത്ത് സഹോദരി അനിഷയാണ്. മറ്റേതൊരു സഹോദരിമാരേയും പോലെ വളരെ അടുത്ത ബന്ധമാണ് ദീപികയും അനിഷയും തമ്മിലുള്ളത്. താരത്തിന്റെ വാക്കുകളിലേക്ക്.
കുട്ടിക്കാലത്ത് എല്ലായിടത്തും പോകുന്നതും രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം അനിഷയുമായിട്ടായിരുന്നു. എല്ലാ സഹോദരിമാരെയും പോലെ ഒരു മുറിയില്‍ തന്നെയായിരുന്നു കിടന്നുറങ്ങിയിരുന്നതും. എന്നാലും സാധാരണ സഹോദരിമാരേക്കാള്‍ ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണ്.
മറ്റേത് സുഹൃത്തിനേക്കാളും എന്നെ അറിയുന്നത് സഹോദരിക്കാണ്. രഹസ്യങ്ങള്‍ ഇഷ്ടങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. രണ്ടുപേരുടേയും കാഴ്ചപ്പാടുകളും സമാനമാണ്.
അതുപോലെ തന്നെ ഇഷ്ട നടനും. ചെറുപ്പം മുതല്‍ തന്നെ ഞങ്ങൾ രണ്ടു പേരും ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ വലിയ ആരാധകരാണ്.
ഞങ്ങളുടെ മുറി നിറയെ ഡികാപ്രിയോയുടെ പോസ്റ്ററുകളായിരുന്നുവെന്നു. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഡികാപ്രിയോയുടെ പോസ്റ്ററില്‍ ചുംബിക്കുന്ന ശീലം പോലും ഉണ്ടായിരുന്നു- ദീപിക പറയുന്നു.
അതേസമസം തന്റെ ഏറ്റവും വലിയ വിമര്‍ശക സഹോദരിയാണെന്നും ദീപിക പറയുന്നുണ്ട്. തന്റെ അഭിപ്രായം തുറന്നു പറയുന്ന സ്വഭാവമാണ് അനിഷയുടേത്. ഹൃദയത്തില്‍ നിന്നാണ് സംസാരിക്കുക.
അവള് വിമര്‍ശിച്ചാലും എനിക്ക് സങ്കടം വരില്ല. കാരണം അത് ആത്മാര്ഥയുള്ളതും ഞാന്‍ നന്നായി കാണാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് പറയുന്നതുമായിരിക്കുമെന്നാണ് ദീപിക പറയുന്നത്. -പിജി