വടക്കഞ്ചേരി: മൂന്നാഴ്ചത്തെ അറ്റകുറ്റപണികൾക്കു ശേഷം വടക്കഞ്ചേരി മേൽപാത വീണ്ടും തുറന്നു.പാലക്കാട് ഭാഗത്തേക്കുള്ള ത്രീലൈനാണ് അടച്ചിരുന്നത്.തൃശൂർ ലൈനിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു.
പാലത്തിലെ ബീമുകൾ തമ്മിൽ അകന്ന് വലിയ വിടവുണ്ടായിരുന്നത് കന്പി വല കെട്ടി തല്ക്കാലികമായി അടച്ചാണ് വീണ്ടും ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരി ആറിന് മേൽപ്പാത തുറന്നതിനു ശേഷം അഞ്ചു് മാസത്തിനുള്ളിൽ തന്നെ ആറ് തവണയാണ് മേൽപാലത്തിന്റെ അപകടാവസ്ഥ മൂലം ഗതാഗതം നിരോധിച്ചത്.
ഇപ്പോൾ തൃശൂരിലേക്കും പാലക്കാട്ടെക്കുമുള്ള ലൈനുകളെല്ലാം തുറന്നിട്ടുണ്ട്.ഇത് എത്ര ദിവസമെന്ന് പറയാനാകില്ല.
കൂടുതൽ ഭാരവാഹനങ്ങൾ ഓടി തുടങ്ങിയാൽ ഭീമുകൾ അകലുന്ന സ്ഥിതി വീണ്ടും ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഈ കരാർ കന്പനി തന്നെയാണ് കുതിരാനിലും തുരങ്ക പാതകളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. ഇതിനാലാണ് തുരങ്ക പാതയുടെ സുരക്ഷയിലും ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്.