വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തിയ നടിയാണ് ഹണി റോസ്. തുടർന്ന് മലയാളത്തിനൊപ്പം തെന്നിന്ത്യൻ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു.
ഇപ്പോഴിതാ, ജാഡക്കാരിയെന്ന ഒരു ഇമേജ് തനിക്കുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഹണി റോസ്. ഒരുപക്ഷെ ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള സിനിമകളിലെ തന്റെ കഥാപാത്രവുമായി തന്നെ റിലേറ്റ് ചെയ്യുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നതെന്നും നടി കൂട്ടിച്ചേർത്തു.
“എന്റെ പഴയ ഇന്റര്‍വ്യു ഒക്കെ കാണുന്പോള്‍ ഞാന്‍ തന്നെ ചിന്തിക്കാറുണ്ട് ദൈവമേ ഇത്ര ആധികാരികമായിട്ടൊക്കെയാണോ ഞാന്‍ സംസാരിച്ചേ എന്ന്.
ചിരിച്ചു കൊണ്ട് സംസാരിച്ചാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ ഇത്തിരി സീരിയസ് ആയാല്‍ എന്റെ മുഖമാകെ മാറും.
ശബ്ദം പോലും മാറും. ഭയങ്കര ബുജിയായിപ്പോകും. അതായിരിക്കാം കാരണം. നേരിട്ട് എന്നെ അറിയുന്നവര്‍ക്കെല്ലാം സത്യം അറിയാം.’- ഹണി റോസ് പറയുന്നു…