പൊൻകുന്നം: ഒക്ടോബർ 15 മുതൽ 24 വരെ ഇറ്റലിയിൽ നടക്കുന്ന വാക്കോ സീനിയർ ആൻഡ് മാസ്റ്റേഴ്സ് വേൾഡ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ മൂന്നു മലയാളി താരങ്ങൾ. മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിമാരുടെ പാനലിലുമുണ്ട് മലയാളി സാന്നിധ്യം.
പൊൻകുന്നം മണ്ണുവയലിൽ റായീസ് എം. സജി, തിരുവനന്തപുരം കരമന വിവേകാന്ദ ലൈനിൽ കെ. കാർത്തിക്, തിരുവനന്തപുരം തലയോർക്കോണം ശിവപ്രഭയിൽ എസ്. ശ്രീഗേഷ് എന്നിവരാണ് ഇന്ത്യൻ ടീമിലുള്ള മലയാളി താരങ്ങൾ.
കിക്ക് ബോക്സിംഗ് സംസ്ഥാന സെക്രട്ടറിയും ഇന്റർനാഷണൽ റഫറിയും നാഷണൽ റഫറി കമ്മിറ്റിയംഗവുമായ എ.എസ്. വിവേക് മത്സരം നിയന്ത്രിക്കാൻ രംഗത്തുണ്ട്.