മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷാനവാസ് ഷാനു. കുങ്കുമപ്പൂവിലെ രുദ്രന് എന്ന കഥാപാത്രമാണ് ഷാനവാസിനെ പ്രശസ്തനാക്കിയത്.
പിന്നീട് സീത സീരിയലിലെ വില്ലനും നായകനുമായി അഭിനയിച്ചു തകര്‍ത്ത താരം ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്ന പേര് മാറ്റി രാജാവിന്റെ മകന് എന്നാക്കാന്‍ പോവുകയാണെന്ന് തമാശയായി ഷാനവാസ് പറയുന്നു. വൈകുന്നേരം മുതല്‍ നാളെ വെളുപ്പിന് നാല് മണി വരെ ഈ കോസ്റ്റ്യൂമില്‍ ആയിരിക്കും.
മനസിലായല്ലോ കഷ്ടപ്പാട്. ബംഗാളികളൊന്നും ഒന്നുമല്ലെന്നാണ് ഷാനവാസ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ ഹിറ്റ്ലര്‍ ആണോന്ന ചോദ്യത്തിന് ആവശ്യത്തിന് ഹിറ്റ്ലര്‍ ആവണമല്ലോയെന്നും ഷാനവാസ് പറയുന്നു.
ആക്ഷന്‍ കിംഗ് ഓഫ് മിനിസ്ക്രീന്‍ എന്ന പേരിന് പിന്നിലെ കഥയും ഷാനവാസ് പറഞ്ഞു. കുങ്കുമപ്പൂവ് സീരിയല്‍ ചെയ്യുന്ന സമയത്ത് കോവളത്തും ശംഖുമുഖം ബീച്ചിലുമൊക്കെ കൊണ്ട് പോയി വെയിലത്ത് ഇട്ട് തല്ലി കൂടിപ്പിക്കുകയായിരുന്നു.
സീത സീരിയലിലും കുറച്ച് ഫൈറ്റ് ഉണ്ടായിരുന്നു. വില്ലന്‍ക്യാരക്ടര്‍ ചെയ്യുന്നതാണ് എനിക്കേറ്റവും ഇഷ്ടം. അതാവുമ്പോള്‍ ഞാന്‍ എന്തെങ്കിലും വന്ന് ചെയ്താല്‍ മതി. മറ്റേത് ആണെങ്കില്‍ ഒരുപാട് ഇമോഷന്‍സ് ഇടേണ്ടി വരുമെന്നും താരം പറയുന്നു.
ഭാര്യയേയും കുട്ടികളേയും പബ്ലിക് ആക്കാന്‍ ആഗ്രഹമില്ലെന്നും ഫോട്ടോസ് എവിടെയും പങ്കുവെക്കാത്തതിന് കാരണം പ്രൈവസി കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണെന്നും ഷാനവാസ് പറഞ്ഞു.
അതുമായി ബന്ധപ്പെട്ട് പല കമന്റുകളും കേട്ടിട്ടുണ്ട്. താന്‍ ഡിവോഴ്സ്ഡ് ആണെന്ന് വരെ പറഞ്ഞവരുണ്ട്. തങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നത് കൊണ്ടാണ് ഫോട്ടോ ഒന്നും ഇടാത്തതെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരെ മഞ്ചേരിയില്‍ വന്നാല്‍ മതി.
അവിടെ ഏതേലും ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചാല്‍ ഷാനവാസിന്റെ വീട് കാണിച്ച് തരും. താന്‍ കുറേ കാലം അവിടെ ഓട്ടോ ഓടിച്ച് നടന്ന ആളാണെന്നും ഷാനവാസ് പറഞ്ഞു.