മദ്യം വരുത്തുന്ന ഓരോ വിനകളേ..! വാക്കുതർക്കത്തിനിടെ വീണു പരിക്കേറ്റയാൾ മരിച്ചു; ഒരാൾ അറസ്റ്റിൽ; മ​റ്റൊ​രു പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു…

ക​ടു​ത്തു​രു​ത്തി: മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തി​നി​ട​യി​ൽ വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

ഞീ​ഴൂ​ർ മ​ര​ങ്ങോ​ലി പു​ളി​ക്കി​യി​ൽ പി.​കെ. പൈ​ലി (58)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ര​ങ്ങോ​ലി നെ​ല്ലി​ക്കു​ന്നേ​ൽ ടോ​മി(50)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​റ്റൊ​രു പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. ഈ ​മാ​സം 14ന് ​രാ​ത്രി 9.30ന് ​മ​ര​ങ്ങോ​ലി ക​ള്ളു​ഷാ​പ്പി​നു മു​ൻ​വ​ശ​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ടോ​മി​യും പൈ​ലി​യും ര​മ​ണ​ൻ എ​ന്ന​യാ​ളും ത​മ്മി​ലാ​ണ് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​തി​നി​ട​യി​ൽ ടോ​മി ത​ള്ളി​യ​പ്പോ​ൾ പൈ​ലി ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ബോ​ധ​ര​ഹി​ത​നാ​യി വീ​ണു കി​ട​ന്ന പൈ​ലി​യെ ഉ​പേ​ക്ഷി​ച്ച് ഇ​രു​വ​രും പോ​യി. ര​ക്തം വാ​ർ​ന്ന് കി​ട​ന്ന പൈ​ലി​യെ സ​ഹോ​ദ​ര​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ച​ത്.

തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 6.45 ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ: പി.​മെ​ബീ​ന, പി. ​മോ​ബി​ൻ.

സം​ഭ​വ​ത്തി​ൽ ര​മ​ണ​ൻ എ​ന്ന​യാ​ളെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും ക​ടു​ത്തു​രു​ത്തി എ​സ്ഐ ബി​ബി​ൻ ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment