വെഞ്ഞാറമൂട്: കാൻസർമൂലം കാൽ മുറിക്കേണ്ടി വന്ന വാമനപുരം സ്വദേശി കൗസ്തുഭന് വീൽ ചെയറുമായി ഉമ്മൻചാണ്ടി എത്തി.
19കാരനായ കൗസ്തുഭന് വീൽ ചെയർ വേണമെന്ന് പാർട്ടി പ്രവർത്തകരിൽ നിന്ന് അറിഞ്ഞ ഉമ്മൻചാണ്ടി ഉടൻതന്നെ വീൽചെയറുമായി കൗസ്തുഭന്റെ വീട്ടിൽഎത്തുകയായിരുന്നു.
യുഡിഎഫ് കൺവീനർ എം.എം.ഹസൻ ,കെപിസിസി സെക്രട്ടറി എം.എ. ലത്തീഫ്, പുതുകുറിച്ചി അനിൽ ലത്തീഫ് ,വാർഡ് മെന്പർബിനിത ,ഗോപാലകൃഷ്ണൻ ,എൻ.ആർ. ദിനേശ് ,ഷൈജു വാമനപുരം എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.