മൂത്ത സഹോദരിയുടെ ഭര്‍ത്താവുമായി അനുജത്തി ഒളിച്ചോടിയെന്ന് പ്രചരിക്കപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്.
കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകില്‍ ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യ ഇവരുടെ സഹോദരീ ഭര്‍ത്താവ് സനിജിത്തിനൊപ്പമാണ് ഒളിച്ചോടിയത്.
സഹോദരീഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും ആണ് യുവതി ഇപ്പോള്‍ പറയുന്നത്.
കഴിഞ്ഞമാസം 22ന് ആണ് മധുരയില്‍ നിന്നും ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍നിന്ന് പുറത്തിറങ്ങി.
ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ പോലീസ് ഒരുങ്ങുന്നത്.
പരാതിപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഹോട്ടലില്‍വച്ച് ലഹരിമരുന്ന് നല്കി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്.
ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരീഭര്‍ത്താവിനെ ഭയന്നാണ് മധുരയില്‍നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നതെന്നും യുവതി പറയുന്നു.