പുലിമുരുകനില്‍ മോഹന്‍ലാല്‍ കള്ളത്തടിവെട്ടുകാരന്‍?

wwwപുലിമുരുകന്‍ അടുത്തമാസം റിലീസ് ചെയ്യാനിരിക്കേ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചന പുറത്തായി. കാട്ടിലെ കള്ളത്തടി വെട്ടുകാരനായിട്ടാണ് ലാല്‍ അഭിനയിക്കുന്നതെന്നാണ് സൂചന. നിക്കറും ഷര്‍ട്ടുമിട്ട് ലാല്‍ തടി ചുമയ്ക്കുന്ന ചിത്രം വൈറലായിരുന്നു. വളരെ അനായാസകരമായി തടി ചുമക്കുന്ന ലാലിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

കൊടുംകാട്ടില്‍ ജീവിയ്ക്കുന്ന, തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യന്റെ ചിത്രമാണ് പുലിമുരുകന്‍. വളരെ അനായാസമാണ് ലാല്‍ മരത്തടി തോളില്‍ ചുമന്നിരിയ്ക്കുന്നത് എന്ന് തോന്നും. ടോമിച്ചന്‍ മുളുകുപാടം നിര്‍മിയ്ക്കുന്ന പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും ബിഗ്ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. ഒക്ടോബര്‍ ഏഴിന് ചിത്രം റിലീസ് ചെയ്യും. വളരെ കാലത്തെ കാത്തിരിപ്പിനുശേഷമാണ് പുലിമുരുകന്റെ റിലിസിംഗ് തിയതി പ്രഖ്യാപിച്ചത്.

Related posts