തിരുവനന്തപുരം: ബാറുകളിൽ മദ്യം വിളമ്പുന്നത് തത്കാലം പുനരാരംഭിക്കില്ലെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണിത്.
അതേസമയം ബാറുകളിൽ മദ്യം പാഴ്സൽ നൽകുന്നതിനുള്ള സമയം നീട്ടിയത് കോടതി നിർദ്ദേശം കണക്കിലെടുത്താണെന്നും മന്ത്രി വ്യക്തമാക്കി. ബാറുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ പിന്നീട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി വെള്ളിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. തിങ്കളാഴ്ച മുതൽ രാവിലെ ഒൻപത് മുതൽ രാത്രി ഏഴു വരെ ബാറുകൾക്ക് പ്രവർത്തിക്കാം.
നേരത്തെ രാവിലെ 11 മുതലാണ് ബാറുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നത്. ബാറുകളിൽ തിരക്ക് വർധിക്കുന്നതായി എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.