ഇടുക്കി: വിവദാങ്ങള്‍ക്കൊടുവില്‍ മിന്നല്‍ മുരളിയുടെ ചിത്രീകരണം പൂര്‍ത്തിയായി.
നിരവധി സിനമകള്‍ക്ക് വേദിയായ തൊടുപുഴയിലെ ലോയല്‍ സ്റ്റുഡിയോയില്‍ വച്ച് സംവിധായകന് ബേസില്‍ ജോസഫ് ഫൈനല്‍ പായ്ക്കപ്പ് പറഞ്ഞു.
ഇടുക്കി ജില്ലയിലെ ആദ്യത്തെ സ്റ്റുഡിയോ ആണ് ലോയല്‍ സ്റ്റുഡിയോ. വീഡിയോ നടന് ടോവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
തൊടുപുഴ കുമാരമംഗലത്ത് സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി വന്നിരുന്നു.
ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പഞ്ചായത്തില്‍ ചിത്രീകരണം നടത്തുന്നതിനെതിരേയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.
സ്ഥലത്ത് എത്തിയ പോലീസ് പ്രതിഷേധിച്ച നാട്ടുകാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.
അനുമതി വാങ്ങിയാണ് ചിത്രീകരണമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. പിന്നീട് പോലീസ് സംരക്ഷണയില്‍ സ്ഥലത്ത് ചിത്രീകരണം തുടരുകയായിരുന്നു.
ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാ ചിത്രീകരണം വീണ്ടും തൊടുപുഴയില്‍ എത്തിയത്. കഴിഞ്ഞ് ദിവസമാണ് ഇന്‍ഡോര്‍ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.