കരുവന്നൂർ: സഹകരണ ബാങ്കിലേക്കു നടന്ന പ്രതിഷേധ സമരത്തിനിടയിൽ വേറിട്ട കാഴ്ച. യൂത്ത് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷവും ജലപീരങ്കി പ്രയോഗവും നടക്കുന്നതിനിടയിലാണ് അത്യാസന്ന നിലയിലായ രോഗിയേയും കൊണ്ട് ആംബുലൻസ് വന്നത്.
ബാരിക്കേഡുകൾ ഉറപ്പിച്ച് കയർ കെട്ടിയതുമൂലം വാഹനങ്ങൾക്കു കടന്നുപോകാനാകാത്ത അവസ്ഥയിലായിരുന്നു. റോഡിൽ തടസമുണ്ടായിരുന്നതിനാൽ അല്പസമയം ആംബുലൻസ് വഴിയിൽ കുടുങ്ങി. ഉടൻതന്നെ യൂത്ത് കോണ്ഗ്രസ് അൽപസമയം സമരം നിർത്തി.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും പോലീസും ചേർന്ന് ബാരിക്കേഡുകൾ എടുത്തുമാറ്റി ആംബുലൻസ് കടത്തിവിട്ടു.