ഇരിങ്ങാലക്കുട: നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നഗരസഭ ആരോഗ്യവകുപ്പ്.13 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. വ്യാപാരഭവനിനടുത്ത് പ്രവർത്തിക്കുന്ന ഹോട്ട് പോയിന്റ്, എകെപി ജംഗ്ഷനിലുള്ള ഹോട്ടൽ ബിസ്മി എന്നിവടങ്ങളിൽ നിന്നാണു പഴകിയ ഭക്ഷണം കണ്ടെടുത്തത്.
5000 രൂപ വീതം ഇവരിൽ നിന്ന് പിഴയീടാക്കും. വൃത്തിഹീനമായി കണ്ടെത്തിയ ഹോട്ടൽ ബിസ്മി അടച്ചിട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ആരോഗ്യവിഭാഗം നിർദേശം നല്കി. ഉദ്യോഗസ്ഥരായ പി.എം. ഷാജി, അബീഷ് കെ. ആന്റണി, പി.വി. സൂരജ് എന്നിവർ പരിശോധനകൾക്കു നേതൃത്വം നല്കി.