കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് താരം കൃണാൽ പാണ്ഡ്യക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണു പാണ്ഡ്യ പോസിറ്റീവാണെന്ന് അറിഞ്ഞത്. ഇതോടെ ഇന്നലെ നടക്കേണ്ട ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി-20 മാറ്റിവച്ചു.
പാണ്ഡ്യക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇരുടീമിലെയും കളിക്കാരെ ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാക്കി. പാണ്ഡ്യയുമായി നേരിട്ട് ബന്ധം പുലർത്തിയ ആർക്കും കോവിഡ് ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.