സിനിമകള്‍ക്ക് വേണ്ടി താരങ്ങള്‍ നടത്താറുളള തയാറെടുപ്പുകളും ഡെഡിക്കേഷനുമെല്ലാം വാർത്തയാകാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്.
അതേസമയം മമ്മൂട്ടിയെക്കുറിച്ചുളള ഒരു മറക്കാനാവാത്ത അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന് വി.എം. വിനു. തന്റെ യൂട്യൂബ് ചാനലില്‍ വന്ന പുതിയ വീഡിയോയിലാണ് അദ്ദേഹം മെഗാസ്റ്റാറിനെക്കുറിച്ച് സംസാരിക്കുന്നത്.
“പല്ലാവുര്‍ ദേവനാരായണനില്‍ മഴയില്‍ ചിത്രീകരിക്കുന്ന ഒരു രംഗമുണ്ട്. തലേദിവസം മമ്മൂക്കയോട് ഇങ്ങനെയൊരു സീനുണ്ട് എന്ന് പറഞ്ഞ് എല്ലാ തയാറെടുപ്പുകളും നടത്തി.
അങ്ങനെ ഷൂട്ടിംഗ് ദിവസം മമ്മൂക്ക എത്തിയപ്പോള്‍ അദ്ദേഹം ആകെ ക്ഷീണിച്ച പോലെ തോന്നി. തലേന്ന് മമ്മൂക്ക ഉറങ്ങിയിട്ടില്ലെന്നും നല്ല പനിയുണ്ടെന്നും അറിഞ്ഞു.
മമ്മൂക്കയോട് വയ്യെങ്കില്‍ നമുക്ക് ഇന്ന് ഷൂട്ടിംഗ് വേണ്ട, പനി മാറിയിട്ട് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞു; അതുവേണ്ട ഷൂട്ടിംഗ് നടക്കട്ടെ. ഇത്രയും ആളുകള്‍ വന്നിട്ട് ഷൂട്ടിംഗ് മുടക്കേണ്ട എന്ന് പറഞ്ഞു.
തുടര്‍ന്ന് ഞാന്‍ വീണ്ടും അദ്ദേഹത്തോട് പറഞ്ഞു. മമ്മൂക്ക ഈ മഴയൊക്കെ കൊണ്ട് പനി വീണ്ടും കൂടിയാല്‍ ഷൂട്ടിംഗ് മുടങ്ങുകയെ ഉളളൂവെന്ന്. ഇല്ലെടാ നീ പേടിക്കണ്ട നമുക്ക് ചെയ്യാം എന്നായിരുന്നു മറുപടി.
വേറെ സീനുണ്ട് അത് വേണമെങ്കില്‍ എടുക്കാം എന്ന് പറഞ്ഞപ്പോഴും അദ്ദേഹം നമുക്ക് ഇത് ചെയ്യാം എന്ന് പറഞ്ഞു. ആ സമയത്തൊക്കെയാണ് നമ്മള് ഒരു ആര്‍ട്ടിസ്റ്റിനെ സമ്മതിക്കേണ്ടത്.
അവരുടെ ഡെഡിക്കേഷന്. ഇത്രയും ആള്ക്കാര് വരുമ്പോ മമ്മൂക്ക ഇന്ന് വേണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ വലിയ നഷ്ടം തന്നെ സംഭവിക്കുമായിരുന്നു.
എന്നാല്‍ മമ്മൂക്ക അന്ന് അഭിനയിച്ചു. നല്ല മഴയത്ത് പിടിച്ചുതളളി മുറ്റത്ത് വീഴുന്ന സീനൊക്കെയുണ്ട്. അതിനിടയില്‍ ഡയലോഗുകളുംം കാര്യങ്ങളുമൊക്കെ.
ഞാന്‍ ശരിക്കും നമിച്ചുപോയി. മമ്മൂക്ക നന്നായി വിറയ്ക്കുന്നുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞു; നീ നിന്റെ ജോലി നല്ല വൃത്തിയില്‍ ചെയ്യുക.
അതില്‍ കോംപ്രമൈസ് ഒന്നും വേണ്ട. അങ്ങനെ ആ സീന്‍ വലിയ പനി വെച്ച് മമ്മൂക്ക ചെയ്തു തീര്‍ത്തു. അതൊക്കെയാണ് ഒരു ആര്‍ട്ടിസ്റ്റിനെ നിലനിര്‍ത്തുന്നത്. അതൊക്കെ കൊണ്ടാണ് മമ്മൂക്കയെ നമിച്ചുപോവുന്നത്’- വി.എം. വിനു പറഞ്ഞു.