കോട്ടയം: ചങ്ങനാശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു.
പുതുപ്പള്ളി സ്വദേശി ശരത് പി. സുരേഷ്, ചങ്ങനാശേരി സ്വദേശികളായ മുരുകന് ആചാരി, നടേശന് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.
മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ട് പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു.
പതിനെട്ടുവയസുകാരനായ ശരത് ഓടിച്ച ബൈക്ക് അമിതവേഗതയിലെത്തി ബൈപ്പാസില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
മുരുകനും നടേശനും സ്വര്‍ണപ്പണിക്കാരാണ്. വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ നിന്ന് ക്യാമറയും കണ്ടെടുത്തിട്ടുണ്ട്.
നേരത്തെയും അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് ശരതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.