അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള ആടുകള്‍ കൂട്ടമായി ചത്തു. ഏരൂര്‍ എല്‍.പി സ്കൂളിനു സമീപം ചരുവിള വീട്ടില്‍ മോഹനന്-ഷീജ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള എട്ടു ആടുകളാണ് ചത്തത്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ആടുകളില്‍ ചിലതിനു അസ്വസ്ഥതകള്‍ പ്രകടമായത്.
തിങ്കളാഴ്ച ഇവര്‍ ഏരൂര്‍ മൃഗാശുപത്രിയില്‍ എത്തി ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ അന്ന് ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ ജീവനക്കാരി നല്കിയ മരുന്ന് ആടുകള്‍ക്ക് നല്‍കുകയും ചെയ്തു.
എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും ഇതില്‍ ഒരാട് ചത്തു. തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും മൃഗാശുപത്രിയില്‍ എത്തി വിവരം ധരിപ്പിച്ചു.
വൈകുന്നേര ത്തോടെ എത്തിയ ഡോക്ടര്‍ ആടുകള്‍ക്ക് ട്രിപ്പ് അടക്കം നല്‍കിയെങ്കിലും രാത്രിയോടെ ഏഴ് ആടുകള്‍ കൂടി ചത്തു.
ബുധനാഴ്ച സ്ഥലത്ത് എത്തിയ മൃഗഡോക്ടറുടെ നേതൃത്വത്തില്‍ ആടുകളെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മറവ് ചെയ്തു. ആടുകളുടെ ഉള്ളില്‍ വിഷം ചെന്നതായിട്ടാണ് പ്രാഥമിക നിഗമനം.
ഏരൂര്‍ പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഹനന്റെ കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗമായിരുന്ന ആടുകള്‍. പതിനൊന്ന് ആടുകള്‍ എട്ട് ആടുകള്‍ ചത്തതോടെ കുടുംബം വിഷമാവസ്ഥയിലാണ്.