കൊച്ചി: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് പോലീസ് പിടിയില്‍.
പാലക്കാട് പട്ടാമ്പി ശങ്കരമംഗലം സ്വദേശി ഷാനിക് ഷാജിയാണ്(19) ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
ചേരാനല്ലൂരിലെ ജ്വല്ലറി ഉടമയെ സ്ഥിരം കസ്റ്റമറും പരിചയക്കാരനുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണാഭരണം വാങ്ങി കടന്നുകളഞ്ഞെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്.
ജ്വല്ലറി ഉമടയോട് പഞ്ചായത്തംഗത്തിന്റെ വീടിനു സമീപമാണ് താമസിക്കുന്നതെന്നാണ് പറഞ്ഞത്.
മെമ്പറെ സമീപിച്ചെങ്കിലും ഇങ്ങനെ ഒരാള്‍ താമസിക്കുന്നില്ലെന്ന് മനസിലായതോടെയാണ് പോലീസിൽ പരാതി നല്‍കിയത്.
ഇയാള്‍ കൊച്ചി നഗരത്തിലെയടക്കം കടകളില്‍നിന്ന് സമാനരീതിയില്‍ പണം വാങ്ങി കടന്നുകളഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞു.
തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ഗോവയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുകയാണ് ഷാനിക്കിന്റെ രീതി. പ്രതിയെ റിമാന്‍ഡ് ചെയ്തു.