നിലന്പൂർ: ഹോം ഹാർഡ് യുവാവിനെ മർദിക്കുന്ന വീഡിയോ വൈലറാകുന്നു, നിലമ്പൂർ പോലീസ് സ്റ്റേഷന് കീഴിൽ ജോലി ചെയ്യുന്ന ഹോംഗാർഡാണ് യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് നിലമ്പൂർ വീട്ടിച്ചാൽ സ്വദ്ദേശിയായ ഹോം ഗാർഡ് സൈതലവിയെ ജോലിയിൽ നിന്നും നീക്കിയതായി നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്.ബിനു അറിയിച്ചു,
ഇന്നലെ വൈകുന്നേരം 5ന് നിലമ്പൂർ കെഎൻ ജി റോഡിൽ വീട്ടിക്കുത്ത് ജംഗഷനിലാണ് സംഭവം, അടിയേറ്റ് വീണ് വീണ്ടു എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ വീണ്ടും ഹോം ഗാർഡ് മർദിക്കുന്നത് കാണാം.
സംഭവം യാത്രക്കാർ ഉൾപ്പെടെ കണ്ടിട്ടും ഹോം ഗാർഡ് മർദനം തുടരുകയാണ്, യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ പോലീസ് നടപടിയുടെ ഭാഗമായി ഹോം ഗാർഡിനെ ഡ്യൂട്ടിയിൽ നിന്നുംഒഴിവാക്കിയത്. മർദനവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.
മദ്യപിച്ച അസഭ്യം പറഞ്ഞതിനാലാണ് യുവാവിനെ മർദിച്ചതെന്നാണ് ഹോം ഗാർഡ് പോലീസിനു നൽകിയ വിശദീകരണം