തിരുവനന്തപുരം: സിപിഎം എംഎൽഎയായിരിക്കേ കോവിഡ് ബാധിച്ചു മരണമടഞ്ഞ കെ.വി. വിജയദാസിന്റെ മകന് സർക്കാർ സർവീസിൽ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം.
ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയിൽ ഓഡിറ്ററായി ജോലി നൽകാൻ മന്ത്രിസഭാ നിർദേശം. വിജയദാസിന്റെ രണ്ടാമത്തെ മകൻ കെവി. സന്ദീപിനാണു പാലക്കാട് ജില്ലയിൽ നിയമനം നൽകുക.