നടനും സുരേഷ് ഗോപിയുടെ മകനുമായി ഗോകുല്‍ സുരേഷുമൊത്തുള്ള അഭിനയ ഓര്‍മകള്‍ പങ്കുവച്ച് നടന് സുബീഷ് സുധി നടത്തിയ അഭിമുഖം ചര്‍ച്ചയാവുകയാണ്.
ഒരഭിമുഖത്തിനിടെയാണ് ഗോകുലിനെപ്പറ്റി സുബീഷ് മനസു തുറന്നത്.
സെറ്റില്‍ ഗോകുല്‍ സുരേഷും ഞാനും പിഷാരടിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു. റൂമിലിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.
ഞാന്‍ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഫോണ്‍ വന്നു. ഞാന്‍ പ്ലേറ്റ് അവിടെ വച്ചിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്നു.
കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ കണ്ടത് ഗോകുല്‍ ഞങ്ങളുടെ പാത്രം എടുത്തുകൊണ്ടുപോയി കഴുകി വയ്ക്കുന്നു.
ഞാന്‍ ചോദിച്ചു, എന്താ ചങ്ങായി ഈ ചെയ്തേ എന്ന്. അപ്പോള്‍ അവന് പറഞ്ഞു. അവന് അങ്ങനെയാ ശീലിച്ചതെന്ന്. ശരിക്കും ഞെട്ടിപ്പോയി.
രാഷ്ട്രീയത്തിലും സിനിമയിലും ഇത്രയും വലിയ പ്രശസ്തിയുള്ള ഒരാളുടെ മകന്, ഇങ്ങനെയൊക്കെ ചെയ്തപ്പോള്‍ ഞെട്ടിപ്പോയി- സുബീഷ് പറഞ്ഞു. ഉള്‍ട്ട സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഈ സംഭവം നടന്നത്.